Picture Courtesy : The Arabian Stories
മസ്കത്ത്: സുഡാന് ആസ്ഥാനമായ സണ്‍ എയറിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി (സി.ഇ.ഒ) തൃശൂര്‍ സ്വദേശിനി റീന അബ്ദുറഹ്മാന് ചുമതലയേറ്റു. ഒരു വിദേശ എയര്‍ലൈനിന്റെ സി.ഇ.ഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് റീന. അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ (സി.ഒ.ഒ) കൂടിയായ റീന ആ സ്ഥാനത്തും തുടരും. അല്‍ ഹിന്ദിന്റെ ജി.സി.സി, ബംഗ്ലാദേശ്, ആഫ്രിക്ക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം റീനക്കാണ്. അല്‍ ഹിന്ദ് ട്രാവല്‍സ് അടുത്തിടെ സണ്‍ എയറിന്റെ 25 ശതമാനം ഓഹരി വാങ്ങിയതോടെയാണ് അതിന്റെ സി.ഇ.ഒ സ്ഥാനത്തേക്ക് റീന നിയമിതയായത്.