വൈകിയെത്തിയ പ്രോത്സാഹനം; കോമണ്‍വെല്‍ത്ത് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

By: 600003 On: Sep 1, 2022, 6:05 PM

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിജയികളായ മലയാളികള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയവര്‍ക്ക് 20 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 10 ലക്ഷം രൂപയും പാരിതോഷികം നല്‍കാനാണ് തീരുമാനം. സ്വര്‍ണ്ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബുബക്കര്‍, എം ശ്രീശങ്കര്‍, പി ആര്‍ ശ്രീജേഷ്, ട്രീസ ജോളി എന്നിവര്‍ക്ക് പത്ത് ലക്ഷം രൂപയുമാണ് പാരിതോഷികം.