കൗതുകം ലേശം കൂടുതലാ; പോലീസ് വേഷത്തില്‍ വാഹന പരിശോധന; കുറ്റക്കാരെ ഉപദേശിച്ച്‌ വിടും, പോലീസാവാന്‍ അതിയായ ആഗ്രഹമെന്ന് യുവാവ്

By: 600003 On: Sep 1, 2022, 6:01 PM

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം ഇന്‍സ്‌പെക്ടറാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ വാഹന പരിശോധന നടത്തുന്ന യുവാവ് അറസ്റ്റില്‍. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് (40 ) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായിരുന്ന ജഗദീഷ് കഴിഞ്ഞ രണ്ടുമാസമായി കാക്കിവേഷത്തില്‍ റോഡില്‍ വാഹന പരിശോധന നടത്തിവരികയായിരുന്നു.പോലീസ് യൂണിഫോം ധരിച്ച്‌ കോട്ടുമിട്ടാണ് സഞ്ചാരം പരിശോധനാ സമയത്ത് കോട്ട് അഴിച്ചുമാറ്റും. വാഹനപരിശോധന നടത്തി ഉപദേശം നല്‍കി വിടുകയാണ് രീതിയെന്നും പോലീസ് വേഷത്തോടുള്ള അമിതമായ താത്പര്യമാണ് ഇന്‍സ്പെക്ടറായി വേഷംകെട്ടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് യുവാവിന്റെ മൊഴി.