കൊച്ചി: ലോക രാജ്യങ്ങളുടെ മുന്നില്‍ വിമാനവാഹിനി വിക്രാന്തിലൂടെ നേടിയ വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യ. കൊച്ചി കപ്പല്‍ശാലയില്‍ ഒരു വിമാനവാഹിനി കപ്പല്‍ കൂടി രാജ്യം നിര്‍മിക്കുന്നു. 2024ല്‍ നിര്‍മാണമാരംഭിക്കാനും 2031ല്‍ കമ്മിഷന്‍ ചെയ്യാനുമാണ് ഉദ്ദേശ്യം. 30,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തിന് മൂന്നു വിമാനവാഹിനി കപ്പലുകളാകും. വിമാനവാഹിനികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയ്‌ക്കൊപ്പമെത്തും. അപ്പോഴും 11 വിമാനവാഹിനികളുമായി യുഎസിന്റെ ഒന്നാം സ്ഥാനം അചഞ്ചലമായിരിക്കും. നാവികസേനയുടെ ദീര്‍ഘനാളായ ആവശ്യമായിരുന്നു മൂന്നു വിമാനവാഹിനികള്‍. ഇതിലൂടെ ഇന്ത്യന്‍ തീരത്തു പഴുതടച്ച സുരക്ഷയൊരുക്കാനാകുമെന്ന് സേന വിലയിരുത്തുന്നു