ഇന്നു മുതല്‍ മാസ്‌ക്കില്ലാതെ ഖത്തര്‍

By: 600002 On: Sep 1, 2022, 5:45 PM

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ സുപ്രധാനമായ മാസ്ക്ക് ധരിക്കുന്നതില്‍ സമ്പൂർണ്ണ ഇളവ് പ്രഖ്യാപിച്ച്‌ ഖത്തര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര മന്ത്രിസഭായോഗമാണ് പൊതുജന ആരോഗ്യമന്ത്രാലയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കണമെന്ന നിര്‍ബന്ധിത നീയമത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്തീരുമാനം. സെപ്തംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തിലാകും.