റഷ്യയ്ക്കൊപ്പം സംയുക്ത സൈനികാഭ്യാസത്തിന് ഇന്ത്യ: വൊസ്‌റ്റോക് 2022 ഇന്ന് മുതല്‍, ആശങ്ക പ്രകടിപ്പിച്ച്‌ യു.എസ്

By: 600002 On: Sep 1, 2022, 5:41 PM

വാഷിംഗ്ടണ്‍ : റഷ്യയുമായി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച്‌ യു.എസ് രംഗത്ത്. ഇന്ന് മുതല്‍ സെപ്തംബര്‍ 7 വരെ റഷ്യയിലെ വിവിധ മേഖലകളില്‍ നടക്കുന്ന ' വൊസ്‌റ്റോക് 2022 " സൈനികാഭ്യാസത്തിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഏകദേശം 50,000ത്തോളം സൈനികര്‍, 60 യുദ്ധക്കപ്പലുകള്‍, 150 യുദ്ധവിമാനങ്ങള്‍ എന്നിവയടക്കം 5,000ത്തിലേറെ ആയുധ യൂണിറ്റുകളും സംയുക്ത സൈനികാഭ്യാസത്തില്‍ അണിനിരക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.