കാനഡയില്‍ ഈ ശൈത്യകാലത്ത് വളരെ തണുപ്പുള്ള ദിവസങ്ങള്‍ക്കായി തയാറാറെടുക്കാന്‍ അറിയിച്ച് ദി ഓള്‍ഡ് ഫാര്‍മേഴ്‌സ് അല്‍മാനാക്കിന്റെ 2023 ലെ കനേഡിയന്‍ പതിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അസാധാരണമായ നിരവധി മിനി-ഡീപ്-ഫ്രീസുകളും(mini-deep-freezes) പ്രതീക്ഷിക്കുന്നതായി ദി ഓള്‍ഡ് ഫാര്‍മേഴ്‌സ് അല്‍മാനാക്ക് പറയുന്നു.
നവംബര്‍ രണ്ടാം പകുതിയോടെ മഞ്ഞുവീഴ്ച നേരത്തെ എത്തുമെന്നാണ് പ്രവചനം. ഇതിനകം തന്നെ ഈമാസം വടക്കന്‍ കാനഡയില്‍ ശീതകാലം തുടങ്ങിയിട്ടുണ്ട്. നുനാവുട്ടിന്റെ ചില ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് എത്തിയതായും അല്‍മാനാക്ക് വ്യക്തമാക്കുന്നു. തെക്കന്‍ ക്യുബെക്കിലും അറ്റ്‌ലാന്റിക് കാനഡയിലും നവംബറില്‍ തന്നെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പ്രയറീസില്‍ ജനുവരി മാസത്തോടെ താപനില ശരാശരിയേക്കാള്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് കുറവായിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ജനുവരിയില്‍ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണ് ഒന്റാരിയോയില്‍ രേഖപ്പെടുത്തിയത്. ഇത്തവണയും അത് തുടര്‍ന്നേക്കാമെന്നാണ് പ്രവചനം. അതേസമയം, കാനഡയിലെ ചൂടു കൂടിയ ഭാഗങ്ങളും പ്രത്യേകിച്ച് ബീസിയില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.