നാല് വയസ്സില്‍ താഴെയുള്ള കുട്ടിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യുബെക്ക് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലെ രണ്ട് പിസിആര്‍ പരിശോധനകളിലൂടെയാണ് കേസ് സ്ഥിരീകരിച്ചത്. കേസ് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ലോകത്തുടനീളം ഇതുവരെ കുട്ടികളില്‍ സ്ഥിരീകരിച്ചിരിക്കുന്ന ഭൂരിഭാഗം കേസുകളും ഒരേ കുടുംബത്തിനുള്ളിലെ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗബാധിതനായ വ്യക്തിയുടെ മുറിവുകള്‍, അവരുടെ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ ബെഡ്ഷീറ്റുകള്‍ എന്നിവയുമായി ആളുകള്‍ക്ക് ശാരീരിക സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ മങ്കിപോക്‌സ് പടരുന്നു. ഇത്തരത്തിലായിരിക്കാം കുട്ടികള്‍ക്ക് രോഗ ബാധയേല്‍ക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ക്യൂബെക്ക് പ്രവിശ്യയില്‍ ആകെ 493 മങ്കിപോക്‌സ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തെ ഒമ്പത് പ്രവിശ്യകളിലായി 1,228 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. 35 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.