ഒന്റാരിയോയില്‍ 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം വ്യാഴാഴ്ച മുതല്‍

By: 600002 On: Sep 1, 2022, 6:21 AM


ഒന്റാരിയോയില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വ്യാഴാഴ്ച മുതല്‍ കോവിഡ്-19 ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുനമെന്ന് ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ അറിയിച്ചു. രക്ഷിതാക്കള്‍ക്കും കുട്ടികളെ പരിചരിക്കുന്നവര്‍ക്കും സെപ്റ്റംബര്‍ 1  വ്യാഴാഴ്ച മുതല്‍ രാവിലെ 8 മണി മുതല്‍ പ്രവിശ്യാ പോര്‍ട്ടല്‍ വഴിയോ അവരുടെ പൊതുജനാരോഗ്യ യൂണിറ്റുകള്‍, ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാര്‍, വാക്‌സിന്‍ വിതരണം ചെയ്യുന്ന ഫാര്‍മസികള്‍ വഴിയോ പീഡിയാട്രിക് ബൂസ്റ്റര്‍ ഡോസിനായി ബുക്ക് ചെയ്യാം. 

രണ്ടാമത്തെ ഡോസ് എടുത്തതിനു ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞ കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. ഈ പ്രായക്കാര്‍ക്കായി ഈ മാസം ആദ്യം ഹെല്‍ത്ത് കാനഡ ഫൈസര്‍ വാക്‌സിന്‍ ബൂസ്റ്ററിന് അംഗീകാരം നല്‍കിയിരുന്നു.