കോവിഡ്: നിർബന്ധിത ഐസൊലേഷൻ നിർത്തലാക്കി ഒന്റാരിയോ

By: 600007 On: Aug 31, 2022, 9:03 PM

 

 

കോവിഡ് ബാധിക്കുന്നവർക്കുള്ള നിർബന്ധിത അഞ്ച് ദിവസത്തെ ഐസൊലേഷൻ നിർത്തലാക്കുന്നതായി  ഒന്റാരിയോ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ ബുധനാഴ്ച അറിയിച്ചു.  അസുഖം തോന്നുന്ന വ്യക്തികൾ രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ സെല്ഫ് ഐസൊലേഷൻ ചെയ്യാനും രോഗലക്ഷണങ്ങൾ അവസാനിച്ച് 24 മണിക്കൂർ കഴിഞ്ഞ് പൊതു സ്ഥലങ്ങളിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 
നിർബന്ധമല്ലെങ്കിലും സെല്ഫ് ഐസൊലേഷൻ കഴിഞ്ഞ ശേഷം ഏകദേശം 10 ദിവസത്തേക്ക് മാസ്ക് ധരിക്കുവാനും അദ്ദേഹം നിർദ്ദേശിച്ചു. 

ഒന്റാരിയോയിൽ, 2021 ഡിസംബർ അവസാനം മുതൽ കോവിഡ് ബാധിച്ച വാക്സിനേഷൻ എടുത്ത വ്യക്തികൾക്കുള്ള ഐസൊലേഷൻ കാലയളവ് 10 ദിവസത്തിൽ നിന്ന് അഞ്ചായി കുറച്ചിരുന്നു.