ഒന്റാരിയോയില്‍ ആശുപത്രിയിലേക്ക് പോകും വഴി പിക്കപ്പ് ട്രക്കില്‍ യുവതി പ്രസവിച്ചു 

By: 600002 On: Aug 31, 2022, 8:17 AM


ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ പിക്കപ്പ്ട്രക്കില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഒന്റാരിയോയിലെ സഡ്ബറിയില്‍ താമസിക്കുന്ന ടോറി ഡുബോയിസ് എന്ന യുവതിയാണ് ട്രക്കില്‍ പ്രസവിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ടോറിക്ക് പ്രസവ വേദന ആരംഭിച്ചതായി മിഡ്‌വൈഫിനെ അറിയിച്ചിരുന്നു. ടോറിയെ ഉടന്‍ ഹെല്‍ത്ത് സയന്‍സസ് നോര്‍ത്തിലെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് ടൈലര്‍ റെമില്ലാര്‍ഡ് പിക്കപ്പ് ട്രക്കില്‍ പുറപ്പെട്ടു. ആശുപത്രിയിലേക്കുള്ള വഴിയില്‍ ഏകദേശം 5.45 ഓടെ കുട്ടി പുറത്തേക്ക് വരാന്‍ തുടങ്ങി. റെമില്ലാര്‍ഡ് അസില്‍ഡയിലെ വില്യം ഡേ കണ്‍സ്ട്രക്ഷന് മുന്നിലുള്ള റോഡിനരികിലേക്ക് പിക്കപ്പ് ട്രക്ക് പാര്‍ക്ക് ചെയ്തു. ഇവിടെ വെച്ച് ടോറി ഒരു ആണ്‍കുട്ടിയെ പ്രസവിക്കുകയായിരുന്നു. പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ ടോറിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

വളരെ ധൈര്യശാലിയായ വ്യക്തിയാണ് തന്റെ ഭാര്യയെന്ന് റെമില്ലാര്‍ഡ് ടോറിയെ വിശേഷിപ്പിച്ചു. കാസെന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്.