എഡ്മന്റൺ ഈഗിൾസ് കപ്പ് 2022 - സൂപ്പർ ജയൻ്റ്സ് കാൽഗറി ജേതാക്കൾ

By: 600097 On: Aug 30, 2022, 8:02 PM

കാൽഗറി :- എഡ്മന്റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ആഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്റൺ കൊറോനേഷൻ പാർക്കിൽ വെച്ച് നടന്നു. 10 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്റൺ ഈഗിൾസ് നെ പരാജയപ്പെടുത്തി സൂപ്പർ ജയൻ്റ്സ്  കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം.

സൂപ്പർ ജയൻ്റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെൻ്റ്ലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി. മറ്റ് വ്യക്തിഗത അവാർഡ് ജേതാക്കൾ

ജാക്സൺ - മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ)
എബിൻ ഫ്രോ - മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ)
ശിവ - ബെസ്റ്റ് ബൗളർ

വളരെ അധികം ആവേശം നിറഞ്ഞ മത്സരങ്ങളുണ്ടായിരുന്ന ടൂർണമെന്റിൽ കളികൾ വീക്ഷിക്കുവാൻ കുടുംബാംഗങ്ങൾ ഉൾപ്പെടെ ധാരാളം ആളുകൾ കൊറോനേഷൻ പാർക്കിൽ എത്തിച്ചേർന്നിരുന്നു.