ദീര്‍ഘകാല പരിചരണ നിയമനിര്‍മാണം: പബ്ലിക് ഹിയറിംഗ് ഒഴിവാക്കാനുള്ള പ്രമേയം ഒന്റാരിയോ പാസാക്കി 

By: 600002 On: Aug 30, 2022, 12:39 PM


ആശുപത്രിയില്‍ ചികിത്സയിലുള്ള ദീര്‍ഘപരിചരണം കാത്തിരിക്കുന്ന രോഗികളെ അവരുടെ സമ്മതമില്ലാതെ നഴ്‌സിംഗ് ഹോമിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തിനായുള്ള പൊതു വിചാരണ ഒന്റാരിയോ സര്‍ക്കാര്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് തിങ്കളാഴ്ച പ്രമേയം പാസാക്കി. വയോജനങ്ങളുടെയും അഡ്വക്കേറ്റുകളുടെയും ആശങ്കയ്ക്കിടയിലാണ് ഈ പ്രഖ്യാപനം വരുന്നത്. 

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ അവര്‍ക്കിഷ്ടമുള്ളിടത്ത് ദീര്‍ഘപരിചരണത്തിനായി കാത്തിരിക്കുമ്പോള്‍ അവരുടെ സമ്മതമില്ലാതെ താല്‍ക്കാലിക ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതാണ് നിയമം. 'ഇതര തലത്തിലുള്ള പരിചരണം'( alternate level of care) ആവശ്യമുള്ള 6,000 രോഗികള്‍ ആശുപത്രിയില്‍ ഉണ്ടെന്നും അവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമെന്നും സര്‍ക്കാര്‍ പറയുന്നു. ഈ രോഗികളില്‍ 2,000 പേര്‍ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനായി വെയിറ്റിംഗ് ലിസ്റ്റിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.