ഒന്റാരിയോയിലെ ഫെര്ഗസില് ഒരു മണിക്കൂറിനുള്ളില്‍ ലോക്ക് ചെയ്ത നാല് പിക്കപ്പ് ട്രക്കുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ മുന്നറിയിപ്പ് നല്കി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്(ഒപിപി). മോഷണം സംബന്ധിച്ച് മുന്‍കരുതലുകളെടുക്കാന്‍ വാഹന ഉടമകള്‍ക്കും പ്രത്യേകിച്ച് പ്രോക്സിമിറ്റി കീ ഫോബ് ഉള്ള ഡ്രൈവര്‍മാര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കി.
ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് മോഷണം നടന്നത്. ഡോഡ്ജ് റാം 1500 ആണ് മോഷ്ടാക്കള്‍ ലക്ഷ്യം വെച്ചത്. എല്ലാ കേസിലും വാഹനത്തിന്റെ താക്കോല്‍ എടുക്കാതെയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഈ മാസം ആദ്യം ഒന്റാരിയോയിലെ കിച്ചനറില്‍ മൂന്ന് ഡോഡ്ജ് റാം പിക്കപ്പുകള്‍ മോഷണം പോയിരുന്നു. ഈ കേസുകളില്‍ മോഷ്ടാക്കള്‍ വാഹനത്തിനുള്ളില്‍ കയറുന്നതിനും ബ്ലാങ്ക് കീ ഫോബ്സ് പ്രോഗ്രാം ചെയ്യുന്നതിനും റിലേ, റീപ്രോഗ്രാമിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.