ടഗ്‌ബോട്ട് തൊഴിലാളികളുടെ സമരം: വാന്‍കുവറില്‍ സെലിബ്രിറ്റി ക്രൂയിസിന്റെ പുറപ്പെടല്‍ വൈകി 

By: 600002 On: Aug 30, 2022, 11:38 AM


ടഗ് ബോട്ട് തൊഴിലാളികളുടെ സമരം മൂലം വാന്‍കുവറില്‍ നിന്നും അലാസ്‌കയിലേക്കുള്ള  സെലിബ്രിറ്റി ക്രൂയിസ് കപ്പലിന്റെ പുറപ്പെടല്‍ വൈകി. 2,800 ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള സെലിബ്രിറ്റി എക്ലിപ്‌സാണ് ടഗ്‌ബോട്ട് തൊഴിലാളികളുടെ സമരത്തിന്റെ ഭാഗമായി തടഞ്ഞതിനെ തുടര്‍ന്ന് യാത്ര പുറപ്പെടുന്നത് വൈകിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ക്രൂയിസ് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്.  

പിറ്റേന്ന് രാവിലെ വാന്‍കുവറില്‍ നങ്കൂരമിട്ട ക്രൂയിസ് കപ്പല്‍ ഒരു ബാര്‍ജിന് പിന്നില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച ഉച്ചയോടെ കപ്പല്‍ യാത്ര പുറപ്പെട്ടതായി വാന്‍കുവര്‍ ഫ്രേസര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കപ്പല്‍ പുറപ്പെടാന്‍ വൈകിയതില്‍ നിരവധി യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചു. മറ്റ് ചില യാത്രക്കാര്‍ നിരാശയിലായി. ക്രൂയിസ് ലൈനില്‍ നിന്നുള്ള ആശയവിനിമയത്തിന്റെ അലംഭാവത്തില്‍ ചിലര്‍ നിരാശ പ്രകടിപ്പിച്ചു. 

കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കനേഡിയന്‍ മര്‍ച്ചന്റ് സര്‍വീസസ് ഗില്‍ഡ് വ്യാഴാഴ്ച ബീസിയിലുടനീളമുള്ള 30 സീസ്പാന്‍ ടഗ്‌ബോട്ടുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.