അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ഏകീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭ്യമാക്കുന്നതില്‍ രാജ്യത്തുടനീളമുള്ള പൗരന്മാര്ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായാണ് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.( transport ministry standardizes international driving permit ) 1949-ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കണ്‍വെന്‍ഷനില്‍ (ജനീവ കണ്വെന്ഷന്) ഒപ്പുവച്ചിട്ടുള്ള രാജ്യമായ ഇന്ത്യ, ഈ കണ്വെന്ഷന് നിര്‍ദ്ദേശിക്കുന്ന പ്രകാരം, രാജ്യങ്ങള്‍ പരസ്പരാടിസ്ഥാനത്തില്‍ അംഗീകരിക്കും വിധം ലൈസന്‍സ് ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്