കൊടും വരള്‍ച്ചയെ തുടര്‍ന്ന് കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങിയ ചൈനയിലെ തെക്ക്- പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി കനത്ത മഴ. ഞായറാഴ്ച മുതലാണ് സിചുവാങ് അടക്കം തെക്ക്- പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ കനത്തത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്.