സൈമ അവാര്‍ഡ്‌സ്; നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്

By: 600006 On: Aug 29, 2022, 5:19 PM

Picture Courtesy  : MetroSaga

സൗത്ത് ഇന്ത്യയിലെ(South India) ഏറ്റവും വലുതും ഏറ്റവുമധികം ആളുകള്‍ കണ്ടതുമായ ചലച്ചിത്ര അവാര്‍ഡ് ഷോയായ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിന്റെ (SIIMA) പത്താം പതിപ്പ് ബെംഗളൂരുവില്‍ വച്ച്‌ നടക്കും.

സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ആണ് ഇത് നടക്കുന്നത്. ബെംഗളൂരു നഗരത്തില്‍ നടക്കാന്‍ പോകുന്ന ആദ്യത്തെ ബഹുഭാഷാ അവാര്‍ഡ്‌സ് ചടങ്ങെന്ന പ്രത്യേകത ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഈ ചടങ്ങില്‍ വച്ച്‌ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ കലാസാങ്കേതിക രംഗങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ 2021ല്‍ കാഴ്ചവച്ചവര്‍ക്കായുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.