അച്ചന്‍കോവിലില്‍ കാട്ടാന വഴിയാത്രക്കാരനെ ചവിട്ടിക്കൊന്നു

By: 600002 On: Aug 29, 2022, 8:27 AM


അച്ചന്‍കോവില്‍ പാതയിലെ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മാനസിക അസ്വാസ്ഥ്യമുള്ള ഒരാള്‍ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. അച്ചന്‍കോവില്‍ ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം.