വടക്കേ അമേരിക്കയിലെ ഏറ്റവും കാര്യക്ഷമമായ വിമാനത്താവളത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം വിക്ടോറിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്(YYJ). ഈ വര്‍ഷത്തെ ഗ്ലോബല്‍ എയര്‍പോര്‍ട്ട് പെര്‍ഫോമന്‍സ് ബെഞ്ച്മാക്കിംഗ് റിപ്പോര്‍ട്ടിലാണ് അഞ്ച് മില്യണില്‍ താഴെ യാത്രക്കാരുള്ള ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
ഇത് നാലാം തവണയാണ് വിക്ടോറിയ എയര്‍പോര്‍ട്ടിന് പുരസ്‌കാരം ലഭിക്കുന്നത്. 2014, 2016, 20220 വര്‍ഷങ്ങളില്‍ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ വിക്ടോറിയ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ബെല്‍ജിയത്തില്‍ നടന്ന എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് സൊസൈറ്റി(എടിആര്‍എസ്) ഗ്ലോബല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക് മേഖലകളിലുടനീളമുള്ള 204 എയര്‍പോര്‍ട്ടുകളും 25 എയര്‍പോര്‍ട്ട് ഗ്രൂപ്പുകളും പരിശോധിച്ചതിനു ശേഷമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.