ഒന്റാരിയോയിലെ ബാരിയുടെ തെക്ക് ഭാഗത്തുള്ള ഇന്നിസ്ഫിലിൽ ഉണ്ടായ വാഹനാപകടത്തിൽ 6 പേർ മരിച്ചു. ശനിയാഴ്ച് ആറ് പേരെ കാണാതായെന്നുള്ള പരാതിയെത്തുടർന്ന് ബാരി പോലീസ് അന്വേഷണം ആരംഭിക്കുകയും പുലർച്ചെ 2 മണിയോടെ മക്കേ റോഡിലും കൗണ്ടി റോഡ് 27നുമിടയിൽ വാഹനം കണ്ടെത്തുകയായിരുന്നു. മരിച്ചവരെല്ലാം 20 വയസ്സ് പ്രായമുള്ളവരാണെന്ന് ബാരി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ദാരുണമായ സംഭവത്തിൽ ബാരി മേയർ ജെഫ് ലേമാനും ഒന്റാരിയോ പ്രീമിയർ ഡഗ് ഫോഡും ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.