യുഎയിലെ ബിരുദധാരികളിൽ 70 ശതമാനവും വനിതകൾ; ഷേഖ് മുഹമ്മദ്

By: 600002 On: Aug 28, 2022, 5:19 PM

എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ പ്രശംസിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് രാജ്യം എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്. യുഎഇയിലെ ബിരുദ ധാരികളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സ്ത്രീകള്‍ രാജ്യത്തിന്റെ ആത്മാവാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്ത്രീകളില്‍ പ്രതീക്ഷയാണുള്ളതെന്നും വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അര്‍പ്പണബോധമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.