സംസ്ഥാനത്ത് വ്യാപക മഴ തുടരാന്‍ സാധ്യത.

By: 600003 On: Aug 28, 2022, 5:05 PM

ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഈ ജില്ലകളില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരും.

കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലവെള്ളപ്പാച്ചിലിനെയും ഉരുള്‍പ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴിയും ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവില്‍ മഴ സജീവമാകാന്‍ കാരണം.