ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന് ബ്ലോക്ബസ്റ്റര്‍ അല്‍പ്പ സമയത്തിനകം.ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നൂറാം ടി20 മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ്ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.