കാലാവസ്ഥാ പ്രതിഭാസമായ ലാ നിന മൂലം, കാനഡയുടെ ചില ഭാഗങ്ങളിൽ കാറ്റോടുകൂടിയ ഈർപ്പമുള്ള കാലാവസ്ഥയും മറ്റു ചിലസ്ഥലങ്ങളിൽ നേരിയതും വരണ്ടതുമായ താപനിലയും പ്രവചിച്ച് പ്രമുഖ കാലാവസ്ഥ നിരീക്ഷണ കമ്പനി അക്യുവെതർ. കഴിഞ്ഞ ശരത്കാലത്തിന് സമാനമായി, ബ്രിട്ടീഷ് കൊളംബിയയിൽ മഴ ഉണ്ടാകുമെന്നും, ഇത് മൂലം വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുള്ളതായും അക്യുവെതർ പറയുന്നു. പ്രയറികളിൽ താപനില സൗമ്യവും വരണ്ടതുമായിരിക്കുമെന്നും സസ്‌കാച്ചെവൻ, മാനിറ്റോബ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ചൂടും അക്യുവെതർ പ്രവചിക്കുന്നു.
പ്രയറികൾക്ക് സമാനമായി, ഈസ്റ്റേൺ കാനഡയിൽ സീസണിന്റെ ആദ്യ പകുതിയിൽ ചൂടും വരണ്ടതുമായ താപനിലയും ചൂടുള്ള ജല താപനില മൂലം അറ്റ്ലാന്റിക് മേഖലയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ അപകടസാധ്യതയുള്ളതായും അക്യുവെതർ ചൂണ്ടിക്കാട്ടുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ സാധാരണയായി മാരിടൈംസിൽ എത്താറില്ലെങ്കിലും, പ്രത്യേകിച്ച് ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും സാധാരണയേക്കാൾ ഉയർന്ന താപനിലയും മഴയും ഉണ്ടാകുമ്പോൾ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അക്യുവെതർ പ്രവചിക്കുന്നു.