കാനഡയിൽ നിന്ന് കയറ്റുമതി ചെയ്ത കാറിൽ നിന്നും 140 മില്യൺ ഡോളർ മയക്കുമരുന്ന് കണ്ടെത്തി ഓസ്‌ട്രേലിയൻ പോലീസ്

By: 600007 On: Aug 27, 2022, 8:33 PM

കാനഡയിൽ നിന്ന് കയറ്റി അയച്ച വിന്റേജ് ആഡംബര കാറിനുള്ളിൽ ഒളിപ്പിച്ച 140 മില്യൺ ഡോളറിന്റെ മയക്കുമരുന്ന് ഓസ്‌ട്രേലിയൻ പോലീസ് പിടികൂടി. ഈ മാസം ആദ്യം കാനഡയിൽ നിന്നും ഷിപ്പ് ചെയ്‌ത 1960 മോഡൽ ബെന്റലി എസ് 2-വിന്റെ ഹെഡ്‌ലൈറ്റിന് പിന്നിൽ ഒളിപ്പിച്ച രീതിയിൽ ആണ് നിരോധിത മയക്കുമരുന്നുകൾ ബോർഡർ ഏജന്റുമാർ കണ്ടെത്തിയത്. 

 റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ സഹായത്തോടെ  "strike force chime " എന്ന രഹസ്യനാമമുള്ള അന്വേഷണത്തിന്റെ ഭാഗമാണ് പിടിച്ചെടുക്കൽ എന്ന് ഓസ്‌ട്രേലിയൻ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിൽ ഇരുപത് വയസ്സുള്ള നാല് പേരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കാനഡയിൽ നിന്ന് എക്സ്പോർട്ട് ചെയ്ത ഒരു ഇൻഡസ്ട്രിയൽ ലെയ്ത്തിൽ നിന്നും  ഫെന്റനിൽ (Fentanyl) പിടിച്ചെടുത്തതായി ഈ ആഴ്ച ആദ്യം ഓസ്‌ട്രേലിയൻ പോലീസ്  അറിയിച്ചിരുന്നു.