സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തില്‍ ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കണ്ടെത്തി

By: 600002 On: Aug 27, 2022, 5:35 PM

ജീവന്റെ അടയാളങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ അതിനിര്‍ണായക കണ്ടെത്തല്‍ നടത്തിയ സന്തോഷത്തിലാണ് ശാസ്ത്രലോകം. ആ നിര്‍ണായക കണ്ടെത്തല്‍ എന്താണന്നോ, സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തില്‍ ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നു!

ജെയിംസ് വെബ് ദൂരദര്‍ശിനിയാണ് ഈ തെളിവുകള്‍ കാണിച്ചു തന്നത്.  WASP-39 b ആണ് ഈ ഗ്രഹം. ഭൂമിയില്‍ നിന്ന് 15,00,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജെയിംസ് വെബ് ദൂരദര്‍ശിനി സൂം ഇന്‍ ചെയ്തപ്പോള്‍ കണ്ടത് ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാഴ്ചയാണ്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തില്‍ ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് വെബ് ദൂരദര്‍ശനി.  WASP-39 b  ആണ് ഈ ഗ്രഹം.