ലണ്ടനിൽ ഗോപൂജ നടത്തി ബിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും

By: 600002 On: Aug 27, 2022, 5:32 PM

ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ലണ്ടനിൽ ഗോപൂജ നടത്തി യുകെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക്. ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഋഷി സുനകിനെ പിന്തുണച്ച് യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ രംഗത്തെത്തി. ദമ്പതികൾ പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതും വീഡിയോയിൽ കാണാം. ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങൾ സുനക് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.