എഡ്‌മന്റൻ റീജിയൻ മലയാളി അസോസിയേഷൻ ( നേർമ) ഓണാഘോഷം 2022 ഇന്ന് (ശനിയാഴ്‌ച) രാവിലെ 9 മണി മുതൽ എഡ്‌മന്റൻ ബാലവിൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തപ്പെടുന്നു. രാവിലെമുതൽ നേർമ അംഗങ്ങളുടെ കലാവിരുന്നും 12 മണിയ്ക്ക് ചെണ്ടമേളത്തോടെ മാവേലിയുടെ എഴുന്നള്ളത്തും സമ്മാനദാനവും നടക്കും. എഡ്മൺറ്റണിലെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ഫ്യൂഷൻ ഓർക്കസ്ട്രയും അതിനു ശേഷം ഹാളിന് പുറത്തു ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് ഒരു മണിയോടെ ഓണസദ്യ, അതിനു ശേഷം കായിക മത്സരങ്ങളും ഓണക്കളികളും നടത്തപ്പെടും. വാശിയേറിയ ഓൾ കാനഡ വടംവലി മത്സരവും സമ്മാനദാനവും വൈകിട്ട് അഞ്ചുമണിയോടെ നടത്തപ്പെടുന്നു. മാവേലി നാടുവാഴുന്ന നല്ല നാളുകളുടെ ഓർമ പുതുക്കാൻ നേർമ സംഘടിപ്പിക്കുന്ന ഒരു മുഴുദിന ആഘോഷത്തിലേക്ക് എല്ലാ മലയാളികളെയും നേർമ സംഘടകർ സ്വാഗതം ചെയ്യുന്നു.