ആൽബെർട്ടയിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് ബൂസ്റ്റർ വിതരണം അടുത്തയാഴ്‌ച മുതൽ 

By: 600007 On: Aug 27, 2022, 7:51 AM

അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള ആൽബർട്ടയിലെ കുട്ടികൾക്കുള്ള കോവിഡ് ബൂസ്റ്റർ ഡോസ് വിതരണം അടുത്തയാഴ്‌ച മുതൽ ആരംഭിക്കും. ബൂസ്റ്റർ ഡോസിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 29-ന് ആരംഭിക്കുമെന്ന് ആൽബർട്ട ഹെൽത്ത് വെള്ളിയാഴ്ച അറിയിച്ചു. പീഡിയാട്രിക് ബൂസ്റ്ററുകൾ ആൽബർട്ട ഹെൽത്ത് സർവീസസ് ക്ലിനിക്കുകളിലും തിരഞ്ഞെടുത്ത ഫാർമസികളിലും വഴിയാണ് നൽകുക. എ.എച്ച് .എസ്സിന്റെ ഓൺലൈൻ പോർട്ടൽ വഴിയോ ഹെൽത്ത് ലിങ്ക് നമ്പറായ 811-ൽ വിളിച്ചോ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.