ടൊറന്റോയ്ക്കും നയാഗ്ര ഫാൾസിനുമിടയിൽ വാരാന്ത്യ ഗോ ട്രെയിൻ സേവനം ആരംഭിക്കുന്നു. ഒന്റാരിയോയിലെ ഏറ്റവും തിരക്കേറിയ ടൂറിസം ഹബ്ബുകളിലൊന്നിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സേവനങ്ങൾ വാരാന്ത്യത്തിലും ഗവണ്മെന്റ് ആരംഭിക്കുന്നത്. ഒക്‌ടോബർ 15 മുതൽ ശനി, ഞായർ, തിങ്കളാഴ്ച വരുന്ന അവധി ദിവസങ്ങളിൽ ഓരോ ദിവസവും രണ്ട് റൗണ്ട് ട്രിപ്പുകളാവും ഉണ്ടാവുക. യാത്രക്കാർക്ക് വാരാന്ത്യ പാസുകൾ 10 ഡോളറിന് ലഭ്യമാവും.
നിലവിൽ, നയാഗ്രയിലേക്കുള്ള ഗോ ട്രെയിൻ സർവീസുകൾ പ്രവൃത്തിദിവസങ്ങളിലും സീസണൽ വാരാന്ത്യങ്ങളിലും ലഭ്യമാണ്. കോവിഡ് പാൻഡെമിക്കിന് മുൻപ് പ്രതിവർഷം ഏകദേശം 12 ദശലക്ഷം സന്ദർശകരാണ് നയാഗ്ര ഫാൾസ് സന്ദർശിച്ചിരുന്നത്.