കാനഡയുടെ പുതിയ ലോ കോസ്റ്റ് എയർലൈൻ 'കാനഡ ജെറ്റ് ലൈൻസ്' കാൽഗറിക്കും ടൊറന്റോയ്ക്കും ഇടയിൽ സർവീസുകൾ ആരംഭിക്കുന്നു

By: 600007 On: Aug 27, 2022, 6:53 AM

കാനഡയിലെ ഏറ്റവും പുതിയ ലോ കോസ്റ്റ് എയർലൈൻ കമ്പനിയായ കാനഡ ജെറ്റ് ലൈൻസ് ( Canada Jetlines) സെപ്റ്റംബർ അവസാനത്തോടെ തങ്ങളുടെ ആദ്യ സർവീസ് ആരംഭിക്കുമെന്ന് വെള്ളിയാഴ്ച് അറിയിച്ചു. കാൽഗറിക്കും ടൊറന്റോയ്ക്കും ഇടയിലാണ് കാനഡ ജെറ്റ്ലൈന്റെ ആദ്യ സർവീസുകൾ നടത്തുക.  വ്യാഴം, ഞായർ ദിവസങ്ങളിൽ ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്കും തിരിച്ചും ആഴ്ചയിലൊരിക്കലാവും സർവീസുകൾ ഉണ്ടാവുക. കാനഡ ജെറ്റ്ലൈന്റെ വെബ്സൈറ്റ് പ്രകാരം, കാൽഗറിയിൽ നിന്നും ടൊറന്റോയ്ക്കുള്ള വൺവേ ടിറ്റിന് ബാഗേജ് ഇല്ലാതെയുള്ള യാത്ര നിരക്ക് 99 ഡോളറാണ്. ഫ്ലൈറ്റ് ക്യാൻസലേഷൻ, ബാഗേജ് പോലുള്ള സേവനങ്ങൾ അധികം നിരക്ക് നൽകിയാൽ ലഭ്യമാകും. 

174 സീറ്റുകളുള്ള ഒരു A320 വിമാനവുമായാണ് കാനഡ ജെറ്റ് ലൈൻ സർവീസുകൾ ആരംഭിക്കുന്നത്. 2025-ഓടെ 15 ലധികം വിമാനങ്ങളുമായി സർവീസുകൾ വിപുലമാക്കുവാനാണ് കാനഡ ജെറ്റ്ലൈൻ ലക്ഷ്യമിടുന്നത്. കാനഡയിലെ മറ്റ് നഗരങ്ങളിലേക്കുള്ള റൂട്ടുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കാനഡയിൽ പ്രവർത്തനം നടത്തുന്ന കുറഞ്ഞ നിരക്കിലുള്ള എയർലൈനുകളുടെ നിരയിലെ ഏറ്റവും പുതിയതാണ് കാനഡ ജെറ്റ്‌ലൈൻസ്. ഫ്ലെയർ എയർ ലൈൻസ്, ലിങ്ക്സ് എയർ എന്നിവയാണ് കാനഡയിൽ സർവീസുകൾ നടത്തുന്ന മറ്റ് ലോ കോസ്റ്റ് എയർലൈനുകൾ.