ഗ്വാഡലജാരയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറപ്പെട്ട വിവ എയ്റോബസ് വിമാനത്തിന്‍റെ വലത് എഞ്ചിൻ പൊട്ടിത്തെറിച്ചു. ഫ്ലൈറ്റ് വിബി 518 എന്ന് പേരുള്ള വിമാനം ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. ഇതോടെ വിമാനത്തിലെ യാത്രക്കാര്‍ നിലവിളികളാരംഭിച്ചു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി തകര്‍ന്ന എഞ്ചിനുമായി വിമാനം ലാന്‍റ് ചെയ്യിക്കുന്നതില്‍ പൈലറ്റ് വിജയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാര്‍ക്ക് രാത്രിയില്‍ സൗജന്യ താമസം നല്‍കിയെന്നും അവരെ ബുധനാഴ്ചത്തെ വിമാനത്തില്‍ അയച്ചെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.