ഗോതമ്പ് മാവും കടല്‍ കടക്കേണ്ടതില്ല; നിരോധനത്തിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത് ഇതാണ്.!

By: 600021 On: Aug 26, 2022, 5:31 PM

ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിന്‍റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെയാണ് തീരുമാനം. ഗോതമ്പ് മാവിന്‍റെ കയററുമതിക്ക് നിയന്ത്രണങ്ങൾ പാടില്ല എന്ന് നേരത്തെ നിയമമുണ്ടായിരുന്നു. ഈ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് നടപടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും..