മധ്യപ്രദേശിലെ സെഹോറിലാണ് വിചിത്രമായ സംഭവം. ബുധ്നി ജോഷിപൂരിൽ താമസിക്കുന്ന കിഷോർ ലാലിന്റെ മകൻ രോഹിത്ത് (12) ആണ് പാമ്പ് കടിയേറ്റ് മരണമടഞ്ഞത്. കൂലിപ്പണിക്കാരനായ കിഷോർ വീടിന്റെ പരിസരത്ത് കണ്ട പാമ്പിനെ വ്യാഴാഴ്ച രാവിലെയാണ് തല്ലിക്കൊന്ന് മറവുചെയ്തത്.
അന്ന് രാത്രി രണ്ട് മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന മകന്റെ കാലിൽ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു. രോഹിത്തിനെ ഉടൻ തന്നെ ഹോഷംഗാബാദിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ കൂടുതൽ സൗകര്യമില്ലാത്തതിനാൽ നഗരത്തിലേക്കുള്ള ആശുപത്രിയിലെത്തിക്കാനായി പോകവേ വഴിമധ്യേയാണ് രോഹിത് മരിച്ചത്. രോഹിത്തിനെ കടിച്ച പാമ്പിനെയും വീട്ടുകാർ തല്ലിക്കൊന്നു.