ക്യുബെക്കിലെ ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അറിയിപ്പുകളോ ഏതാനും ആഴ്ചകള്‍ വൈകിയായിരിക്കും ഇ-മെയിലില്‍ ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. പ്രവിശ്യാ ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സ് ബോര്‍ഡായ എസ്എഎക്യുവിലെ ഉപകരണങ്ങളിലുണ്ടായ തകരാറുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് M,N,O,V എന്നീ അക്ഷരങ്ങളില്‍ പേര് അവസാനിക്കുന്നവരെയും ലൈസന്‍സ് ഫീസിന് ഓഗസ്റ്റില്‍ ജനിച്ചവരെയും ഈ കാലതാമസം ബാധിക്കും. രണ്ടിനും മാസാവസാനത്തോടെ തുക അടക്കേണ്ടി വരും. കുറച്ച് ദിവസത്തിനുള്ളില്‍ സമയപരിധി അവസാനിക്കുന്നവര്‍ക്ക് ലേറ്റ് ഫീസിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം ആദ്യം ഏതാനും ദിവസത്തേക്ക് ഏജന്‍സിയുടെ പ്രിന്ററുകള്‍ തകരാറിലായതിനാല്‍ ലക്ഷകണക്കിന് ഡ്രൈവര്‍മാരുടെ പ്രോസസ് ചെയ്യാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് എസ്എഎക്യു വക്താവ് പറഞ്ഞു.
അറിയിപ്പുകള്‍ സാധാരണ നാലോ ആറോ ആഴ്ച മുമ്പ് മെയില്‍ ചെയ്യപ്പെടാറാണ് പതിവ്. ചില ഡ്രൈവര്‍മാര്‍ക്ക് സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ചയ്ക്ക് മുമ്പ് ലഭിച്ചേക്കാം.