ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്: ജോലി വാഗ്ദാനം നല്‍കി ഹാലിഫാക്‌സ് കമ്പനി 

By: 600002 On: Aug 26, 2022, 10:41 AM


ഒരു പ്രോസിക്യൂട്ടറും അഭിഭാഷകനുമായിരുന്ന ഡേവ് റൈലി എന്നയാള്‍ ഇന്ന് ഹാലിഫാക്‌സില്‍ ഡബിള്‍ ഡെക്കര്‍ ബസ് ഓടിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ജോലിയാണ് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഡ്രൈവര്‍ എന്നത് എന്നാണ് റൈലിയുടെ അഭിപ്രായം. ഇത്തരത്തില്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓടിക്കാന്‍ കൂടുതല്‍ ഡ്രൈവര്‍മാരെ അന്വേഷിക്കുകയാണ് ഹാലിഫാക്‌സ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് കമ്പനിയായ കോച്ച് അറ്റ്‌ലാന്റിക്.  

മറ്റ് ജോലികളുള്ളവരും വിരമിച്ചവരുമായ അളുകളെയാണ് റിക്രൂട്ടിംഗിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ ഡ്രൈവര്‍മാരില്‍ 50 ശതമാനത്തിലധികവും മറ്റെന്തെങ്കിലും ജോലിയില്‍ നിന്നും വിരമിച്ചവരായിരിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് റൈലി പറയുന്നു. 

ബസുകള്‍ക്ക് പുറമെ, പാസഞ്ചര്‍ വാനുകളും മിനിവാനുകളും ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവര്‍മാരെയും കോച്ച് അറ്റ്‌ലാന്റിക് തിരയുന്നുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കോച്ച് അറ്റ്‌ലാന്റികിന്റെ ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുക.