കൊച്ചിയില്‍ എടിഎമ്മില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്

By: 600002 On: Aug 26, 2022, 7:20 AM


കൊച്ചിയില്‍ വീണ്ടും വ്യാപക എടിഎം തട്ടിപ്പ്. കളമശ്ശേരി പ്രീമിയര്‍ കവലയിലെ എടിഎമ്മില്‍ നടന്ന തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 25000 രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്. മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഇടപാടുകാര്‍ കൗണ്ടറില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മെഷിനില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചു പണം പുറത്തേക്ക് വരുന്നത് തടയും. പിന്‍വലിച്ച പണം കിട്ടാതെ ഇടപെടുകാര്‍ മടങ്ങുമ്പോള്‍ ഈ ഉപകരണം മാറ്റി പണം കൈക്കലാക്കുകയാണ് ചെയ്യുന്നത്.