കേരളത്തില്‍ എല്ലാ ജില്ലകളിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. തെരുവുനായകളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്താകെ എട്ട് മാസത്തിനിടെ 19 പേരാണ് നായയുടെ കടിയേറ്റ് മരിച്ചതെന്നാണ് കണക്കുകള്‍.
2022 ജനുവരി മുതല്‍ ആഗസ്റ്റ് 25 വരെ കോട്ടയം ജില്ലയില്‍ മാത്രം 7164 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഏറ്റവുമധികം വൈക്കത്താണ്. വൈക്കത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അന്‍പതികധികം പേര്‍ക്ക് നായയുടെ കടിയേറ്റു.