ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: കേരളത്തില്‍ നിന്ന് ഒരധ്യാപകന് പുരസ്‌കാരം

By: 600002 On: Aug 25, 2022, 12:41 PM
ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ഒരാള്‍ ഉള്‍പ്പെടെ 46 പേര്‍ പുരസ്‌കാരം നേടി. തൃശ്ശൂര്‍ കേന്ദ്രീയ വിദ്യാലയയിലെ ജൈനുസ് ജേക്കബിനാണ് പുരസ്‌കാരം ലഭിച്ചത്. സെപ്റ്റംബര്‍ 5ന് അധ്യാപക ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാര ദാനം നിര്‍വഹിക്കും. ഈ ദിവസം രാഷ്ട്രപതി അവാര്‍ഡ് ലഭിച്ച 46 അധ്യാപകരെ സ്വീകരിക്കും.