എഐഎഫ്എഫ് തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ബൈചുങ് ബൂട്ടിയ

By: 600002 On: Aug 25, 2022, 12:32 PM

 

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഫുട്‌ബോള്‍ ഇതിഹാസം ബൈചുങ് ബൂട്ടിയ. ബൂട്ടിയ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബൂട്ടിയ തീരുമാനിച്ചിരുന്നു. ഇതിനായി അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് നീട്ടിവച്ചത്.