എയര്‍ബസ് എച്ച് 145 ഹെലികോപ്റ്റര്‍ സ്വന്തമാക്കി എംഎ യൂസഫലി 

By: 600002 On: Aug 25, 2022, 11:58 AM


പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി എയര്‍ബസ് എച്ച് 145 ഹെലികോപ്റ്റര്‍ സ്വന്തമാക്കി. ലോകത്തെ അത്യാഡംബര ഹെലികോപ്റ്ററുകളില്‍ മുന്‍പന്തിയിലാണ് എയര്‍ബസ് എച്ച് 145 ന്റെ സ്ഥാനം. പുതിയ ഹെലികോപ്റ്റര്‍ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജര്‍മനിയിലെ എയര്‍ബസ് വിമാനക്കമ്പനിയില്‍ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള 'എച്ച് 145'. ഏകദേശം 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്.

ഒരേസമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാകും. സമുദ്രനിരപ്പില്‍നിന്ന് 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ 'വൈ'യും ആലേഖനം ചെയ്തിട്ടുണ്ട്.