ആല്‍ബെര്‍ട്ടയില്‍ വയോജനങ്ങളുടെയും ദീര്‍ഘകാല പരിചരണം ആവശ്യമുള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ലോംഗ് ടേം കെയര്‍ സെന്ററുകള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് 115 മില്യണ്‍ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. കോവിഡിന്റെയും മറ്റ് രോഗങ്ങളുടെയും പ്രതിരോധത്തിനും നിയന്ത്രണത്തിനും ഒപ്പം ആരോഗ്യ സംവിധാനങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുകയും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള വിതരണവും ലഭ്യതയും ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ട്രൂഡോ സര്‍ക്കാര്‍ 2020 ല്‍ രൂപീകരിച്ച സേഫ് ലോംഗ് ടേം കെയര്‍ ഫണ്ടിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്.