ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച വൈകിട്ടോടെയാണ് എഎച്ച്എസിന്റെ ഇഎംഎസ് പേജ് ഹാക്ക് ചെയ്തതായി കണ്ടത്. പേജില്‍ നിന്ന് ഒരു വീഡിയോ ഗെയിം സെഷന് ലൈവ്സ്ട്രീമായി കാണിച്ചുകൊണ്ടിരുന്നു. മൂന്ന് മണിക്കൂര്‍ ഇത് തുടര്‍ച്ചയായി പ്ലേ ചെയ്തുകൊണ്ടിരുന്നതായി അധികൃതര്‍ പറഞ്ഞു.
പേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തങ്ങള്‍ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എഎച്ച്എസ് ട്വീറ്റില്‍ കുറിച്ചു. ഇത് പരിഹരിക്കാനും ഇതിനു പിന്നിലെ കാരണമെന്താണെന്നും അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രോഗികളുടെ ഒരാളുടെയും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് എഎച്ച്എസ് അറിയിച്ചു.
ഏകദേശം 8,800 ഓളം പേര് പിന്തുടരുന്ന ഫെയ്സ്ബുക്ക് പേജ് ഒരു പൊതുവിദ്യാഭ്യാസ മാധ്യമമായാണ് ഉപയോഗിക്കുന്നത്.