ഫെയ്‌സ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ വീണ്ടും ഫീഡില്‍ നിറഞ്ഞതായി പരാതി. അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത അപ്ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡില്‍ നിറഞ്ഞതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഫെയ്‌സ്ബുക്കിന്റെ അല്‍ഗോരിതത്തില്‍ സംഭവിച്ച തകരാറായിരുന്നു കാരണം.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കുമിടയിലായിരുന്നു തകരാറ് സംഭവിച്ചത്. തുടര്‍ന്ന് നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്. ഫെയ്‌സ്ബുക്ക് വെബ്സൈറ്റിലും ആപ്പിലും ഒരുപോലെ തകരാറ് അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തകരാറ് പരിഹരിച്ചതായി മെറ്റ അറിയിച്ചു.