ബീസ്റ്റിനു ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ജയിലർ' സിനിമയിൽ തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകും. ചിത്രത്തിൽ മലയാളത്തിൽ നിന്നും വിനായകനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാറാൻ ആണ് ചിത്രം നിർമിക്കുന്നത്.