കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് ടാല്‍കം അടങ്ങിയ ബേബി പൗഡര്‍ ആഗോളതലത്തില്‍ നിര്‍ത്തലാക്കുന്നതായി യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഉല്‍പ്പന്നം ഉടന്‍ നിര്‍ത്തലാക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
ടാല്‍ക് അടങ്ങിയിട്ടുള്ള പൗഡര്‍ വിറ്റു തീരുന്നത് വരെ വിപണിയിലുണ്ടാകുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാല്‍ക്ക് അടങ്ങിയ പൗഡര്‍ നിലവില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍ക്കം പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുള്ളതായി ആരോപിച്ച് പതിനായിരക്കണക്കിന് കേസുകളാണ് കമ്പനിയ്‌ക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്.