2025-ഓടെ ഹൈഡ്രജൻ കയറ്റുമതി ആരംഭിക്കാൻ കാനഡയും ജർമ്മനിയും കരാറിൽ ഒപ്പുവച്ചു. ഹൈഡ്രജൻ വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ചാൻസലർ ഒലാഫ് ഷോൾസ്, കാനഡ പ്രകൃതിവിഭവ മന്ത്രി ജോനാഥൻ വിൽക്കിൻസണും ജർമ്മൻ വൈസ് ചാൻസലർ റോബർട്ട് ഹേബെക്കും ചൊവ്വാഴ്ച കാനഡയുടെ തുറമുഖ പട്ടണമായ സ്റ്റീഫൻവില്ലെയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്. ട്രാൻസ് അറ്റ്ലാന്റിക് ഹൈഡ്രജൻ വിതരണ ശൃംഖലയ്ക്ക് തുടക്കം കുറിക്കൽ ആണ് പുതിയ കരാർ കൊണ്ട് ലക്ഷ്യമാക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ആദ്യ ഡെലിവറികൾ പ്രതീക്ഷിക്കുന്നതെന്നും ബന്ധപെട്ടവർ അറിയിച്ചു.