'അവതാര്‍' വീണ്ടും   തിയേറ്ററുകളിലേക്ക്; 4കെ എച്ച്ഡിആര്‍ ത്രീഡി റീ-റിലീസ് സെപ്തംബര്‍ 23ന്

By: 600002 On: Aug 24, 2022, 9:35 AM


വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ അണിയിച്ചൊരുക്കിയ ഇതിഹാസ സിനിമ 'അവതാര്‍' വീണ്ടും തിയറ്ററുകളിലെത്തുന്നു. അവതാര്‍ രണ്ടാം ഭാഗമായ 'അവതാര്‍; ദി വേ ഓഫ് വാട്ടര്‍' എന്ന സിനിമ റിലീസാവുന്നതിനു മുന്നോടിയായാണ് അവതാര്‍ വീണ്ടും തീയറ്ററുകളിലെത്തുക. ചിത്രത്തിന്റെ 4കെ എച്ച്ഡിആര്‍ ത്രീഡി വേര്‍ഷന്‍ സെപ്തംബര്‍ 23ന് ലോകവ്യാപകമായി റീ റിലീസ് ചെയ്യും. 

റീ-റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ പുതുക്കിയ ട്രെയ്ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു.