1 മില്യണ്‍ ഡോളറിന്റെ ഹോം റെനവേഷന്‍ തട്ടിപ്പ്: മിസിസാഗ സ്വദേശി അറസ്റ്റില്‍  

By: 600002 On: Aug 24, 2022, 7:18 AM


1 മില്യണ്‍ ഡോളറിന്റെ കരാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മിസ്സിസാഗ സ്വദേശിയെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. ഹോം റെനവേഷന്‍ തട്ടിപ്പ് നടത്തിയ മിലന്റ്‌ജെ ജോര്‍ഡ്‌ജെവിച്ചാണ്(58) പോലീസ് പിടിയിലായത്. 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുടനീളമുള്ള നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഹോം കോണ്‍ട്രാക്ടര്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. മിലന്റ്‌ജെ ജോര്‍ഡ്‌ജെവിച്ച് ഉള്‍പ്പെട്ട ഒന്നിലധികം തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പീല്‍ റീജിയണല്‍ പോലീസ് ഫ്രോഡ് ബ്യൂറോ അന്വേഷണം ഏറ്റെടുത്തതായി പോലീസ് വ്യക്തമാക്കി.

ഇടപാടുകാരില്‍ നിന്ന് പ്രതി നിക്ഷേപം സ്വീകരിച്ചെങ്കിലും ജോലി ആരംഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. പ്രതി ഏകദേശം 1 മില്യണ്‍ ഡോളറിലധികം തുക ആളുകളില്‍ നിന്നും തട്ടിച്ചെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.